KOYILANDY DIARY

The Perfect News Portal

“കത്വറ” മാഗസിൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി> കുറുവങ്ങാട് സെൻട്രൽ യു.പി സ്‌ക്കൂൾ അറബിക്ക് ക്ലബിന്റെ “കത്വറ” മാഗസിൻ പന്തലായനി ബി.പി.ഒ ഉഷ പഴവീട്ടിൽ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കെ.എം ജാനു, വാസുദേവൻ വയക്കര, ഗിരീഷ് കുമാർ തെക്കെയിൽ എന്നിവർ സംസാരിച്ചു. കെ.സിറാജ് സ്വാഗതവും, വൈഗ അനിൽ നന്ദിയും പറഞ്ഞു.