KOYILANDY DIARY

The Perfect News Portal

ഓൾ ഇന്ത്യാ ചൈൽഡ് ആർട്ട് എക്സിബിഷൻ: കൊയിലാണ്ടി സ്വദേശിക്ക് ഒന്നാം സ്ഥാനം

കൊയിലാണ്ടി: ഓൾ ഇന്ത്യാ ചൈൽഡ് ആർട്ട് എക്സിബിഷൻ: കൊയിലാണ്ടി സ്വദേശിക്ക് ഒന്നാം സ്ഥാനം. ഓൾ ഇന്ത്യാ ചൈൽഡ് ആർട്ട് എക്സിബിഷനിൽ കൊയിലാണ്ടി സ്വദേശി കീർത്തിനന്ദ ദിനേശ്  ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉത്തർ പ്രദേശിലെ ബുന്ദേൽ ഖണ്ഡ് കലാസംഘം അഖിലേ ന്ത്യാതലത്തിൽ നടത്തിയ ചിത്ര-ശില്പ പ്രദർശനത്തിൽ കേരളത്തിൽ നിന്നുള്ള കീർത്തിനന്ദ ദിനേശിന് ഒന്നാം സ്ഥാനം. പെരുവട്ടൂരിലെ INA രാമു റോഡ് – പുളിങ്കുളത്തിൽ ദിനേശ് കുമാറിന്റെയും (ബഹറിൻ) നിഷിതയുടേയും (അദ്ധ്യാപിക പെരുവട്ടൂർ എൽ.പി.സ്കൂൾ) മകളായ കീർത്തിനന്ദ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 550 ഓളം കുട്ടികളേയും മറികടന്നാണ് ഈ ഒന്നാം സ്ഥാനത്തിനർഹയായത്.

കഴിഞ്ഞ വർഷം ശിശുദിനത്തിൽ നടത്തിയ ഇതേ പ്രദർശനത്തിൽ സിൽവർ മെഡൽ നേടിയിരുന്നു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാത്ഥിയായ കീർത്തിനന്ദ ചിത്രകൂടം പെയിന്റിഗ് കമ്മ്യൂണിറ്റിയിലെ മൂന്നാം വർഷ പെയിന്റിഗ് വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *