KOYILANDY DIARY

The Perfect News Portal

ഒലിവര്‍ ഹാര്‍ട്ട്, ബെങ്ത് ഹോംസ്ട്രോം എന്നിവര്‍ക്ക്‌ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം

സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള രണ്ടു പേര്‍ക്ക്. കോണ്‍ട്രാക്റ്റ് തിയറിയുമായി ബന്ധപ്പെട്ട സംഭാവനകളിലൂടെ ശ്രദ്ധേയരായ ഒലിവര്‍ ഹാര്‍ട്ട്, ബെങ്ത് ഹോംസ്ട്രോം എന്നിവരാണ് ഇത്തവണ പുരസ്കാരം പങ്കിട്ടത്. ബ്രിട്ടീഷുകാരനായ ഒലിവര്‍ ഹാര്‍ട്ടും ഫിന്‍ലന്‍ഡ് സ്വദേശിയായ ബെങ്ത് ഹോംസ്ട്രോമും യുഎസ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഹാര്‍ട്ട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേയും ഹോംസ്ട്രോം മാസച്യൂസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും (എം.ഐ.ടി) സാമ്പത്തിക ശാസ്ത്ര അധ്യാപകരാണ്.

Leave a Reply

Your email address will not be published. Required fields are marked *