KOYILANDY DIARY

The Perfect News Portal

എ.കെ സാജന്‍ ജയറാമിന് വേണ്ടി തിരക്കഥയൊരുക്കുന്നു

ദ ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി ദീപന്‍ സിനിമയൊരുക്കുന്നു. എ.കെ സാജനാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ജയറാം ഇതുവരെ ചെയ്യാത്ത വേഷമായിരിക്കും ചിത്രത്തില്‍ അവതരിപ്പിക്കുക. ആക്ഷന്‍ കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പുതിയ നിയമമാണ് എ.കെ സാജന്റെ ഒടുവില്‍ റിലീസായ ചിത്രം. ആടുപുലിയാട്ടം എന്ന ഹൊറര്‍ കോമഡി ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ജയറാം. ഈ ചിത്രത്തിന് ശേഷമാവും ദീപന്റെ ചിത്രത്തില്‍ ജയറാം എത്തുക. ദീപന്റെ ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ബോക്സ് ഓഫീല്‍ തരംഗം സൃഷ്ടിക്കാനായിരുന്നില്ല.