KOYILANDY DIARY

The Perfect News Portal

എൻ. ആർ. ഇ. ജി. വർക്കേഴ്‌സ് യൂണിയൻ മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി : തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്തി ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക, കൂലി 500 രൂപയായി ഉയർത്തുക, 100 ദിവസം തൊഴിൽ ഉറപ്പ് നൽകുക, ജോലി സമയം 9 മുതൽ 4 വരെയാക്കുക എന്നീ മുദ്രാവാക്യമുയർത്തി NREG വർക്കേഴ്‌സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസ് പരിസരത്ത് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എം. എൽ. എ. കെ. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശാന്ത അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ടി. ഗോപാലൻ, ചന്ദ്രിക, കന്മന ശ്രീധരൻ മാസ്റ്റർ, സി. പ്രഭാകരൻ, സതീശൻ, പി. ചന്ദ്രശേഖരൻ, എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടി ബാലകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. നൂറ്കണക്കിന് പ്രവർത്തകർ സമരത്തിൽ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *