KOYILANDY DIARY

The Perfect News Portal

എസ്.എൻ. ഡി.പി കോളേജിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു

കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ. ഡി.പി കോളേജിൽ കൊയിലാണ്ടി കൃഷിഭവന്റെ സഹായത്തോടെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ അഗ്രിക്കൾച്ചർ അനിതപോൾ അദ്ധ്യക്ഷത വഹിച്ചു. അഗ്രിക്കൾച്ചറൽ ഓഫീസർ സപ്ന സൈനുദ്ദീൻ, കൃഷി അസിസ്റ്റന്റ്‌രജീഷ്, പ്രോഗ്രാം ഓഫീസർ, വിദ്യ വിശ്വനാഥ്, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് ഡോ: ജെ.എസ് അമ്പിളി സ്വാഗതവും പ്രോഗ്രാം ഓഫീസർ ചാന്ദ്‌നി നന്ദിയും പറഞ്ഞു.