KOYILANDY DIARY

The Perfect News Portal

എക്‌സൈസ് വകുപ്പ് നേതൃത്വത്തിൽ കാഴ്ച വൈകല്യമുളളവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി> കേരള സ്റ്റേറ്റ് എക്‌സൈസ് വകുപ്പ് കെ.എസ്.ബി.സി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കാഴ്ച വൈകല്യമുളളവർക്ക് ബ്രെയിലി കമ്പ്യൂട്ടർ, വൈറ്റ് കെയിൻ എന്നിവയുടെ ജില്ലാതല വിതരണഉദ്ഘാടനം തുറമുഖ ഫിഷറീസ് എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു ലാപ്‌ടോപ് നൽകി നിർവ്വഹിച്ചു. കോഴിക്കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ടി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രേംകൃഷ്ണൻ, വടകര എക്‌സൈസ് ഇൻസ്‌പെടർ രവീന്ദ്രൻ, കോഴിക്കോട് ഡിവിഷണൽ മാനേജർ ദിനേശൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ശരത് ബാബു, ബി. സജിത് കുമാർ, ആർ.എൽ ബൈജു, വി.പി വേണു തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ കമ്മീഷണർ പി.കെ സുരേഷ് സ്വാഗതം പറഞ്ഞു.