KOYILANDY DIARY

The Perfect News Portal

ഇരുപത്തഞ്ചാമത് ജില്ലാതല ജേസി നഴ്‌സറി കലോല്‍സവം

കൊയിലാണ്ടി: ഇരുപത്തഞ്ചാമത് ജില്ലാതല ജേസി നഴ്‌സറി കലോല്‍സവം പൊയില്‍കാവ് ഹയര്‍ സെക്കണ്ടറി്‌
സ്‌ക്കൂളില്‍ ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കൂമുളളി കരുണാകരന്‍ ഉദാഘാടനംചെയ്തു. ബാലതാരം അന്നാ ഫാത്തിമ, റിയാലിറ്റി ഷോ വിജയി  കെ.പി  ആര്‍ദ്ര എന്നിവരെ ആദരിച്ചു. കെ.എ ബിജുലാല്‍ അദ്ധ്യക്ഷത വഹിച്ചു.

എം. പുഷ്പ, കെ.ഗീതാനന്തന്‍, രാജലക്ഷ്മി, എം.വി സുജാത, അബ്ദുള്‍നാസര്‍ വക്കയില്‍, ശശി കോതേരി, അഡ്വ: ജതീഷ് ബാബു, അഡ്വ: എന്‍.ചന്ദ്രശേഖരന്‍, മേഘ ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.