KOYILANDY DIARY

The Perfect News Portal

ഇരിട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട

ഇരിട്ടി: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെഎസ്‌ആര്‍ടിസി ബസില്‍ കടത്തിയ ഒമ്പതര ലക്ഷം രൂപയുമായി ഒരാളെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും സംഘവും പിടികൂടി. സ്വകാര്യ ബസില്‍ കടത്തിയ 9 കിലോഗ്രാം കഞ്ചാവുമായി നാല് പ്രതികളെയും പിടികൂടി.

ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്തുള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായി ഇരിട്ടി പൊലീസ് നേതൃത്വത്തില്‍ കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പണവും കഞ്ചാവും പിടികൂടിയത്.

ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കേരള ആര്‍ടിസിയില്‍ നിന്നാണ് രേഖയില്ലാതെ കടത്തുകയായിരുന്ന ഒമ്പതര ലക്ഷം രൂപ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരളശ്ശേരി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Advertisements

ബംഗളൂരുവില്‍ നിന്നും ഇരിട്ടി വഴി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കല്‍പ്പക ടൂറിസ്റ്റ് ബസ്സില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 9 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. യാത്രക്കാരായ 4 പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലായവരില്‍ ബസ്സ് ജീവനക്കാരും ഉള്‍പ്പെടും. ഇരിട്ടിയില്‍ ഇത്രയധികം കഞ്ചാവ് ശേഖരം പിടികൂടുന്നത് ഏറെ നാളുകള്‍ക്കു ശേഷമാണ്. ഡിവൈഎസ്പി ക്കു പുറമെ സിഐ എം ആര്‍ ബിജു, പ്രിന്‍സിപ്പല്‍ എസ്‌ഐ പി സി സഞ്ജയ് കുമാര്‍, ഉളിക്കല്‍ എസ്‌ഐ ശിവന്‍ ചോടോത്ത് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *