KOYILANDY DIARY.COM

The Perfect News Portal

അസമയത്തെ ഫോണ്‍വിളി; കീഴുദ്യോഗസ്ഥരെക്കൊണ്ട്‌ പൊറുതിമുട്ടി ഡിജിപി ശ്രീലേഖ

കണ്ണൂര്‍: അസമയത്ത്‌ പോലും തന്നെ ഫോണ്‍വിളിച്ച്‌ ബുദ്ധിമുട്ടിക്കുന്ന കീഴുദ്യോഗസ്ഥരെക്കൊണ്ട്‌ പൊറുതിമുട്ടിയിരിക്കുകയാണ്‌ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ. നിസ്സാര കാര്യങ്ങള്‍ക്ക്‌ തന്നെ നേരിട്ട്‌ വിളിക്കരുതെന്ന്‌ നിര്‍ദേശിച്ച്‌ ഒന്നല്ല,രണ്ടല്ല, മൂന്ന്‌ സര്‍ക്കുലറുകളാണ്‌ ഡിജിപി പുറത്തിറക്കിയതെന്ന്‌ റിപ്പോര്‍ട്ട്‌.

തന്റെ മൊബൈല്‍ ഫോണിലേക്ക്‌ അസമയത്ത്‌ വിളിക്കുന്നത്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഒരു വര്‍ഷം മുമ്ബാണ്‌ ഡിജിപി ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. കീഴുദ്യോഗസ്ഥര്‍ നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലും മൊബൈലില്‍ വിളിച്ച്‌ അസമയത്ത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന്‌ ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കുലര്‍. നേരിട്ടുള്ള വിളി ഒഴിവാക്കണമെന്നും മേലുദ്യോഗസ്ഥര്‍ വഴി മാത്രമേ തന്നെ വിളിക്കാവൂ എന്നും സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. നിസ്സാര കാര്യങ്ങള്‍ക്ക്‌ ഡിജിപിയെ വിളിച്ച ചില ഉദ്യോഗസ്ഥര്‍ക്ക്‌ ഇക്കാലത്ത്‌ ജയില്‍ പരിശീലന കേന്ദ്രത്തിലേക്ക്‌ സ്ഥലം മാറ്റം കിട്ടുകയും ചെയ്‌തു.

ഈ സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഏപ്രില്‍ എട്ടാം തീയതി ഡിജിപി രണ്ടാമത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. ജയിലില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ മേഖലാ ഡിഐജിയെയോ ആണ്‌ വിളിക്കേണ്ടതെന്നും അവരാണ്‌ തന്നെ വിളിച്ച്‌ കാര്യം അറിയിക്കേണ്ടതെന്നും സര്‍ക്കുലറില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്‌തു. ഗുരുതരമായ ക്രമസമാധാന പ്രശ്‌നം,ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം,മരണം എന്നിവയാണ്‌ അടിയന്തര സാഹചര്യങ്ങളെന്നും ചൂണ്ടിക്കാട്ടി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!