KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന പരാതി: അന്വേഷിക്കാന്‍ പ്രത്യേക സംഘം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. നാല് ഡോക്ടര്‍മാര്‍, രണ്ട് ബസുക്കള്‍, രണ്ട് പൊതു പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് രൂപീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.

ചികിത്സാ രേഖകള്‍ അടക്കമാണ് ഡോക്ടമാര്‍ക്കതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 13 നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ ദ്വാര സര്‍ജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ഗുരുതരാവസ്ഥയിലായി.

ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാന്‍ ട്യൂബ് ഇടണം. എന്നാല്‍, ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച രോഗിയെ രണ്ട് തവണ ഡയാലിസിസിന് വിധേയരാക്കിയിരുന്നു. കൂടുതല്‍ പരിശോധന നടത്താന്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *