KOYILANDY DIARY

The Perfect News Portal

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ ഒഡിസിയ- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. പത്തു ജില്ലകളില്‍ അഞ്ചിനും നാലു ജില്ലകളില്‍ ആറിനുമാണ് മത്സരം.

ഉപജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകളാണ് ജില്ലാ മത്സരത്തില്‍ മാറ്റുരയ്ക്കുക. ദേശാഭിമാനി ദിനപത്രം, അക്ഷരമുറ്റം, കിളിവാതില്‍ എന്നിവയെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയ ചോദ്യാവലിയിലാണ് ക്വിസ്. സാധാരണ ക്വിസ് മത്സരങ്ങളിലേതുപോലെ ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരം തേടുന്നതിന് പകരം ലഘുവിവരണത്തോടെ വസ്തുതകള്‍ അവതരിപ്പിച്ച്‌ അതില്‍നിന്ന് ഉത്തരം തേടുന്ന മാതൃകയിലാണ് ക്വിസ് അവതരണം.ത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് സംസ്ഥാന മെഗാ ഫൈനലില്‍ പങ്കെടുക്കാം.

കൈരളി ടിവിയുമായി സഹകരിച്ച്‌ ചാനല്‍ഷോയായാണ് ഇക്കുറി സംസ്ഥാന മത്സരം. വിവിധതലങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഒരു കോടി രൂപയുടെ സമ്മാനം നല്‍കും. ഒഡീസിയ ഗ്രൂപ്പാണ് ടൈറ്റില്‍ സ്പോണ്‍സര്‍. ഐസിഎല്‍ ഫിന്‍കോര്‍പ്, ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍, ജോയ് ആലൂക്കാസ് എന്നിവരാണ് മറ്റു സ്പോണ്‍സര്‍മാര്‍.

 

Leave a Reply

Your email address will not be published. Required fields are marked *