KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

കണ്ണൂര്‍ > സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആര്‍എസ്എസുകാര്‍ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനെ (50) യാണ് കൊലപ്പെടുത്തിയത്.

പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ ആര്‍ എസ് എസ് സംഘം ഷാപ്പില്‍ കയറി വെട്ടുകയായിരുന്നു. ഓംനി വാനില്‍ മുഖംമൂടിയാണ് സംഘം എത്തിയത്. ഉടന്‍ തന്നെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  ഭാര്യ: ഒ ടി സുചിത്ര. മക്കള്‍: മിഥുന്‍, സ്നേഹ (വിദ്യാര്‍ഥി).

കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാല് പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെ ഹര്‍ത്താല്‍ ആചരിക്കും. പിണറായി, വേങ്ങാട്, ധര്‍മ്മടം, കോട്ടയം എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

അഞ്ച് മാസത്തിനിടെ കണ്ണൂരില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. രണ്ടാഴ്ച കൊണ്ട് ജീല്ലയില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!