സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ വിധവകള്‍ക്ക് നിയമനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനങ്ങള്‍ക്ക് അപേക്ഷിക്കുന്ന വിധവകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവ് നല്‍കാന്‍ പിഎസ്സി തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ അംഗീകരിച്ച് തിങ്കളാഴ്ച ചേര്‍ന്ന കമ്മീഷന്‍ യോഗമാണ് തീരുമാനം എടുത്തത്. നിലവില്‍ പിഎസ്സി വഴി ജോലിക്കപേക്ഷിക്കാനുള്ള കൂടിയപ്രായം 35 വയസാണ്. സംവരണ വിഭാഗങ്ങള്‍ക്ക് 40 ഉം.
2011 ലെ സെന്‍സസ് അനുസരിച്ച് കേരളമാണ് ഇന്ത്യയില്‍ ഏറ്റവും വിധവകളുള്ള സംസ്ഥാനം. ഇന്ത്യയിലെ ആകെയുള്ള വിധവകളുടെ 6. 7%പേര്‍ കേരളത്തിലാണ്.

മറ്റു തീരുമാനങ്ങള്‍

1. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്‍.സി.എ. സെലക്ഷന്‍ സംബന്ധിച്ച് രണ്ട് തവണ എന്‍.സി.എ. വിജ്ഞാപനം ചെയ്തിട്ടും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ നിലവിലുള്ള എന്‍.സി.എ. ഊഴങ്ങള്‍ ചട്ട പ്രകാരം മാതൃ റാങ്ക് ലിസ്റ്റില്‍ നിന്നും മറ്റ് പിന്നോക്കക്കാരെകൊണ്ട് നികത്തും.

2. കേരള സ്റ്റേറ്റ് ബിവിറേജസ് കോര്‍പ്പറേഷനില്‍ കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍ കം ഓപ്പറേറ്റര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള പരിചയ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന സ്ഥാപനങ്ങളും പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിങ്ങിന്റെ പരിധിക്കുള്ളില്‍ വരുന്ന സ്ഥാപനങ്ങളായി പരിഗണിച്ച് പരിചയ യോഗ്യത സ്വീകാര്യമാണോ എന്ന് സര്‍ക്കാരിനോട് ആരായും.
3. സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡില്‍ ചീഫ് അഗ്രികള്‍ച്ചര്‍, ചീഫ് ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ്ങ്, ചീഫ് പ്ലാന്‍ കോഓര്‍ഡിനേറ്റര്‍, ചീഫ് സോഷ്യല്‍ സര്‍വ്വീസസ് ഡിവിഷന്‍, എന്നീ തസ്തികകളിലേക്ക് വിവരണാത്മകരീതിയിലുള്ള രണ്ട് പേപ്പറുകള്‍ അടങ്ങിയ പരീക്ഷകള്‍ നടത്തുന്നതിന് തീരുമാനിച്ചു.
4. എല്ലാ ജില്ലകളിലും എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, സംസ്ഥാന തലത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്നിക്) ഹെഡ് ഓഫ് സെക്ഷന്‍, എന്‍.സി.എ.ഈഴവ (കമ്ബ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്), തുറമുഖ വകുപ്പില്‍ പോര്‍ട്ട് ഓഫീസര്‍ എന്‍.സി.എ.എല്‍.സി./എ.ഐ, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ പഞ്ച കര്‍മ്മ എന്‍.സി.എ.എല്‍.സി./എ.ഐ, കേരള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ ജ്യോഗ്രഫി (ജൂനിയര്‍) എന്‍.സി.എ.ഹിന്ദു നാടാര്‍, ഒ.എക്സ്, മാത്തമാറ്റിക്സ് (ജൂനിയര്‍) എന്‍.സി.എ.എസ്.സി, സോഷ്യോളജി (ജൂനിയര്‍) എന്‍.സി.എ.ഹിന്ദു നാടാര്‍, ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് എന്‍.സി.എ.ഒ.ബി.സി, ആയുവേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍.സി.എ.മുസ്ലീം, കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്ങ് ഫെഡറേഷനില്‍ ടെക്നിക്കല്‍ സൂപ്രണ്ട് (ഡയറി) എന്‍.സി.എ.എസ്.സി, മുസ്ലീം, ടെക്നീഷ്യന്‍ ഗ്രേഡ് 2 (ബ്രോയിലര്‍ ഓപ്പറേറ്റര്‍) എന്‍.സി.എ.ഒ.ബി.സി
ജില്ലാ തലത്തില്‍ ആരോഗ്യ വകുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ സ്റ്റാഫ് നെഴ്സ് ഗ്രേഡ് 2 എന്‍.സി.എ.ഹിന്ദു നാടാര്‍, മുസ്ലീം, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (ഇടുക്കി) എന്‍.സി.എ.മുസ്ലീം, എല്‍.സി./എ.ഐ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (തൃശ്ശൂര്‍) എന്‍.സി.എ.ഹിന്ദു നാടാര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആലപ്പുഴ) എന്‍.സി.എ.എസ്.ഐ.യു.സി. നാടാര്‍, വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ ഉറുദു (മലപ്പുറം എന്‍.സി.എ.എസ്.സി, എല്‍.സി./എ.ഐ, കോഴിക്കോട് എന്‍.സി.എ.എല്‍.സി/എ.ഐ,) പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ച അറബിക് എല്‍.പി.എസ് (തിരുവനന്തപുരം എന്‍.സി.എ.എസ്.സി, പത്തനംതിട്ട എന്‍.സി.എ.എസ്.സി, വയനാട് എന്‍.സി.എ.എസ്.സി) പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍.പി.എസ് (കോഴിക്കോട് എന്‍.സി.എ.വിശ്വകര്‍മ്മ, എസ്.ഐ.യു.സി. നാടാര്‍, ഒ.ബി.സി) വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 എച്ച്.ഡി.വി. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കോട്ടയം എന്‍.സി.എ.എസ്.സി), എന്‍.സി.സി. സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 എച്ച്.ഡി.വി. (വിമുക്ത ഭടന്‍മാര്‍ക്ക് മാത്രം) എറണാകുളം എന്‍.സി.എ..എസ്.സി., കൊല്ലം എന്‍.സി.എ.മുസ്ലീം, കോട്ടയം എന്‍.സി.എ.മുസ്ലീം), കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ കോഴിക്കോട് എന്‍.സി.എ.എസ്.സി., ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് 2 തിരുവനന്തപുരം എന്‍.സി.എ.മുസ്ലീം, ആരോഗ്യ വകുപ്പ്/മുന്‍സിപ്പര്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക് നഴ്സ് ഗ്രേഡ് 2 കോഴിക്കോട് എന്‍.സി.എ.മുസ്ലിം, എസ്.ഐ.യു.സി. നാടാര്‍ തുടങ്ങിയ തസ്തികയിലേക്ക് വിജഞാപനം പുറപ്പെടുവിക്കും.
