KOYILANDY DIARY

The Perfect News Portal

വ്യക്തിപരമായ അധിക്ഷേപം കെ മുരളീധരന്‍ ഒഴിവാക്കണമായിരുന്നു; മുഹമ്മദ് റിയാസ്

വ്യക്തിപരമായ അധിക്ഷേപം കെ മുരളീധരന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്.രാഷ്ട്രീയ പ്രവര്‍ത്തനം ആശയപരമാണ്, വ്യക്തികള്‍ തമ്മില്‍ ഉള്ള സംഘര്‍ഷം അല്ല . ഇക്കാര്യത്തില്‍ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടത്തില്‍ വ്യക്തിപരമായ അധിക്ഷേപം ബന്ധങ്ങള്‍ക്ക് തടസമാകരുത്.ഇക്കാര്യം പാര്‍ട്ടികളുടെ മുന്‍ നിരയില്‍ ഉളളവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുരളീധരന്‍ എം പി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത് കാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി പാട്ടാണെന്നും അധിക്ഷേപിച്ചു.നഗരസഭയിലെ പ്രതിപക്ഷ പാര്‍ട്ടി സമരത്തില്‍ പങ്കെടുക്കവെയാണ് മുരളീധരന്റെ പരാമര്‍ശം.

Advertisements

അതേസമയം, ആര്യ രാജേന്ദ്രന്‍ കെ മുരളീധരനെതിരെ പൊലീസില്‍ പരാതി നല്‍കി. അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കും.

Leave a Reply

Your email address will not be published.