വാതിൽപ്പടി വ്യാപാരം പദ്ധതി: ഉന്ത് വണ്ടികൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ വാതിൽപ്പടി വ്യാപാരം പദ്ധതിയിൽ ഉന്ത് വണ്ടികൾ വിതരണം ചെയ്തു.
ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരമുള വാതിൽപടി വ്യാപാരം ഉന്തുവണ്ടി വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചു. അവശ്യ വസ്തുക്കൾ വീട്ടുപടിക്കൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട 8 പേർക്ക് വണ്ടി വിതരണം ചെയ്തത്.

ചടങ്ങിൽ നഗരസഭാ വികസനകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടിച്ചർ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത്, കൗൺസിലർമാരായ വി .പി ഇബ്രാഹി കുട്ടി, മനോജ് പയറ്റുവളപ്പിൽ, വി. രമേശൻ മാസ്റ്റർ, കെ.എം നന്ദനൻ, വ്യവസായ വികസന ഓഫീസർ സുധിഷ് കമാർ, നഗരസഭാ സുപ്രണ്ട് ബിജു പി.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.


