രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയയ്ക്കാനാകില്ല; തീരുമാനമെടുക്കേണ്ടത് കേന്ദ്രമെന്ന് സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാ ഇളവില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസക്കാരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവപര്യന്തം സംബന്ധിച്ച് ബെഞ്ചില്‍ ഭിന്നതകളുണ്ടായിരുന്നു ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ അഞ്ചംഗ ബെഞ്ചില്‍ മൂന്നുപേര്‍ അനുകൂലിച്ചു. രണ്ടു ജഡ്ജിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതികളെ വിട്ടയയ്ക്കാനുളള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
