യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി
പേരാമ്പ്ര: യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവെൻഷനും പദയാത്രയും നടത്തി. കൺവൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രജീഷ് അധ്യക്ഷനായി. ജില്ലാപ്രസിഡണ്ട് ആർ. ഷഹിൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി മുനീർ എരവത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. മധുകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.എം. പ്രകാശൻ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് എസ്. സുനന്ദ്, കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി. സൂരജ്, ആദർശ് രാവറ്റമംഗലം, സാജിദ് എന്നിവർ സംസാരിച്ചു.
