മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245റണ്‍സെന്ന നിലയില്‍
ഡല്‍ഹി: ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്ബരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245റണ്‍സെന്ന നിലയില്‍. സെഞ്ച്വറി നേടിയ ഓപ്പണര്‍ മുരളി വിജയുടെയും അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടന് വിരാട് കൊഹ്ലിയുടെയും കരുത്തിലാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്റെയും ചേതേശ്വര്‍ പൂജാരെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.94 റണ്‍സെടുത്ത ക്യാപ്ടന് കൊഹ്ലിയും 101 റണ്‍സ് നേടിയ മുരളിയുമാണ് ക്രീസില്‍.
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്ബരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. മൂന്നാം ടെസ്റ്റ് സമനില ആയാല്‍ പോലും ഇന്ത്യയ്ക്ക് പരമ്ബര സ്വന്തമാക്കാം.മറുവശത്ത് ലങ്കയ്ക്ക് ജയിച്ചാല്‍ മാത്രമേ പരമ്ബര സമനിലയില്‍ ആക്കാന്‍ സാധിക്കൂ.കൊല്‍ക്കത്ത വേദിയായ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 239 റണ്‍സിനും ഗംഭീര വിജയം സ്വന്തമാക്കി. നിലവിലെ സാഹചര്യങ്ങളും കണക്കുകളും പരിശോധിച്ചാല്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കം.
കൂള്‍ ഇന്ത്യ
മികച്ച ഫോമിലുള്ള ടീം ഇന്ത്യ സമ്മര്‍ദ്ദം ഒട്ടും ഇല്ലാതെയാണ് കോട്ലയില് ഇന്നിറങ്ങുന്നത്. മികച്ച ഫോമിലുള്ള താരങ്ങളില്‍ നിന്ന് എങ്ങനെ അവസാന ഇലവനെ തിരഞ്ഞെടുക്കും എന്നതായിരിക്കും ഇന്ത്യയുടെ പ്രധാന തലവേദന. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ശിഖര്ധവാന് തിരിച്ചെത്തിയതോടെ ഓപ്പണര്‍മാരായി ആരെയൊക്കെ ഇറക്കും എന്ന ആശയക്കുഴപ്പത്തിലാണ് കൊഹ്ലിപ്പട. ധവാന് പകരം രണ്ടാം ടെസ്റ്റില്‍ കെ.എല്‍. രാഹുലിനൊപ്പം ഓപ്പണിംഗിനിറങ്ങിയ മുരളി വിജയ് സെഞ്ച്വറി നേടിയിരുന്നു. ധവാനും രാഹുലും ആദ്യ ടെസ്റ്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു. ഇന്നലെ ധവാനും രാഹുലും ഏറെ നേരം സ്ലിപ്പ് ഫീല്‍ഡിംഗ് പരിശീലനം നടത്തിയിരുന്നു.
തിരിച്ചടിക്കാന്‍ ലങ്ക
ലോക ഒന്നാം നമ്ബര്‍ ടീമിനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുമ്ബോള് പ്രതീക്ഷ പൂര്‍ണമായി കൈവിട്ടിട്ടില്ല ശ്രീലങ്ക. രണ്ട് മത്സരങ്ങളിലും പരാജയമായ ബാറ്റിംഗ് നിര ഡല്‍ഹിയില്‍ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ വിധി.ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ പരിചയ സമ്ബന്നനായ രംഗണ ഹെറാത്തിന്റെ അഭാവം അവര്‍ക്ക് തിരിച്ചടിയാണ്.