KOYILANDY DIARY.COM

The Perfect News Portal

മക്കല്ലത്തിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ കിവീസ് തോല്‍വിയിലേക്ക്

ക്രൈസ്റ്റ്ചര്‍ച്ച്‌: ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് തോല്‍വിയിലേക്ക്. മൂന്നാം ദിനം കളിനിര്‍ത്തുമ്ബോള്‍ കിവീസ് രണ്ടാം ഇന്നിംഗ്സില്‍ 121/4 എന്ന നിലയില്‍ പതറുകയാണ്. ആറ് വിക്കറ്റ് ശേഷിക്കേ ഓസീസ് സ്കോറിനേക്കാള്‍ 14 റണ്‍സ് പിന്നിലാണ് ആതിഥേയര്‍.കരിയറിലെ അവസാന ഇന്നിംഗ്സില്‍ മക്കല്ലം 25 റണ്‍സിനു പുറത്തായി. ജോഷ് ഹേസില്‍വുഡിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പിടിച്ചാണ് മക്കല്ലം പുറത്തായത്. 45 റണ്‍സോടെ ക്രീസിലുള്ള കെയ്ന്‍ വില്യംസണിലാണ് കിവീസ് പ്രതീക്ഷ. ഒന്‍പത് റണ്‍സോടെ കോറി ആന്‍ഡേഴ്സണും ക്രീസിലുണ്ട്.നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 505 റണ്‍സില്‍ അവസാനിച്ചു.60 റണ്‍സ് നേടിയ ആദം വോജസാണ് മൂന്നാം ദിനം തിളങ്ങിയത്. നേരത്തെ ജോ ബേണ്‍സ് (170), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (138) എന്നിവര്‍ സെഞ്ചുറി നേടിയിരുന്നു. 135 റണ്‍സിന്റെ ലീഡുമായാണ് ഓസീസ് ബൌളിംഗിനെത്തിയത്.

Share news
error: Content is protected !!