പ്രഭാകിരണം പരിപാടിക്ക് തുടക്കമായി

പേരാമ്പ്ര: പ്രഭാകിരണം പരിപാടിക്ക് തുടക്കമായി. ബി.ആർ.സി. പേരാമ്പ്രയും എൻ.എസ്.എസ്. നൊച്ചാട് എച്ച്.എസ്.എസും ഭിന്നശേഷിക്കുട്ടികളുമായി ചേർന്ന് നടപ്പാക്കുന്ന പ്രഭാകിരണം പരിപാടിയുടെ ബി.ആർ.സി.തല ഉദ്ഘാടനം കൈതക്കലിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ജി. രവി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് അംഗം എം. സിന്ധു, ബി.പി.സി. വി.പി. നിത, പ്രിൻസിപ്പൽ ഫോറം കൺവീനർ എ.പി. ബാബു, എൻ.എസ്. എസ്. കോ-ഓർഡിനേറ്റർ ഷോബിൻ, ബി.ആർ.സി. ട്രെയിനർ കെ. സത്യൻ, എ. കവിത എന്നിവർ സംസാരിച്ചു.

