പുതുവര്‍ഷ യാത്രകള്‍: അറിഞ്ഞിരിക്കാം ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും
പുതുവര്‍ഷ യാത്രകള്‍: അറിഞ്ഞിരിക്കാം ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര-ഭരണ പ്രദേശങ്ങളും യാത്രാ നിയന്ത്രണങ്ങളും രാത്രി യാത്രാ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷാഘോഷങ്ങള് അതിരു കടക്കാതിരിക്കുവാനും അശ്രദ്ധമൂലം രോഗം പകരാതിരിക്കുവാമുമുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് നിയന്ത്രണങ്ങള്‍.
പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവിധ സംസ്ഥാനങ്ങളിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചും വിലക്കുകളെക്കുറിച്ചും വായിക്കാം.
സംസ്ഥാനത്തെ നിലവിലെ കൊവിഡ്, ഒമിക്രോണ്‍ സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്ബത് ശതമാനമായി തുടരും. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.

കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവ് കണ്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ രാത്രി 11 മുതല്‍ രാവിലെ 5 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ധിച്ച സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്കായി റാന്‍ഡം സാമ്ബിള്‍ ശേഖരണം നടത്തുമെന്ന് അധികതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്ബിളുകള്‍ ശേഖരിച്ച ശേഷമേ യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ഇവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്ങിനും വിധേയരാകേണ്ടി വരും. അപകടസാധ്യതയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് പറക്കുന്ന അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് വിമാനത്താവളം വിടാന്‍ അനുവദിക്കും. 14 ദിവസത്തേക്ക് ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 28 മുതല്‍ 10 ദിവസത്തേക്ക് സംസ്ഥാനത്ത് രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയുകയും വേണം. പരിശോധന പോസിറ്റീവാണെങ്കില്‍, സാമ്ബിള്‍ ജീനോമിക് സീക്വന്‍സിങ്ങിനായി അയയ്ക്കുകയും യാത്രക്കാരനെ പ്രത്യേക ഐസൊലേഷന്‍ സൗകര്യത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. ജീനോമിക് സീക്വന്‍സിംഗ് നെഗറ്റീവ് ആണെങ്കില്‍, ചികിത്സിക്കുന്ന ഡോക്ടറുടെ വിവേചനാധികാരത്തില്‍ യാത്രക്കാരെ ഡിസ്ചാര്‍ജ് ചെയ്യും.

ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ കണക്കിലെടുത്താണ് ഉത്തര്‍ പ്രദേശില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് തടയുക എന്നതാണ് ലക്ഷ്യം. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് രാത്രി കര്‍ഫ്യൂവിന്റെ സമയം. പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. അസമിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ രാത്രി 11:30 മുതല്‍ രാവിലെ 6 വരെ നിലനില്‍ക്കും.
സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്ത് രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.. കൂടുതല്‍ പടരാതിരിക്കാന്‍, സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും രാത്രി 9 മുതല്‍ രാവിലെ 6 വരെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. ഉത്സവ സീസണില്‍ ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും രാത്രി 11 മുതല്‍ രാവിലെ 5 വരെ ആളുകളുടെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൊതുപരിപാടികളിലും സ്ഥലങ്ങളിലും 200 ല്‍ അധികം ആളുകള്‍ ഒത്തുചേരുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഉത്തരവ് 2022 ജനുവരി 5 വരെ നിലനില്‍ക്കും.
ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ 25 മുതല്‍ എട്ട് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂവിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്. അതിനാല്‍, ഇനി മുതല്‍, രാത്രി കര്‍ഫ്യൂ പുലര്‍ച്ചെ 1 മുതല്‍ രാവിലെ 5 വരെ എന്നതിന് പകരം 11 PM മുതല്‍ 5 വരെ തുടരും. . സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, ജാംനഗര്‍, ജുനാഗഡ്, ഗാന്ധിനഗര്‍, ഭാവ്‌നഗര്‍ എന്നിവിടങ്ങളിലാണ് പുതിയ സമയക്രമം നടപ്പാക്കുക.
