KOYILANDY DIARY

The Perfect News Portal

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

മലപ്പുറം> പാണ്ടിക്കാട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അപകടം.പാലായില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.ബസ്സിൽ ഉണ്ടായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ സ്വദേശികളായ റമീസ്, ഇല്യാസ് എന്നിവരാണ് മരിച്ചത്. ഇരുവരും ലോറിയിലെ ഡ്രൈവറും ക്ളീനറുമാണ്.  അമിത വേഗതയിൽ വന്ന ലോറി ബസില്‍ ഇടിക്കുകയായിരുന്നു.