ഓണാഘോഷത്തിൽ മുഴുകി വിദ്യാലയങ്ങൾ



കൊയിലാണ്ടി: ഓണാഘോഷത്തിൽ മുഴുകി വിദ്യാലയങ്ങൾ. ഓണാവധിക്കായി ഇന്നു അടക്കുന്നതിൻ്റെ ഭാഗമായി മിക്ക വിദ്യാലയങ്ങളിലും ഇന്നാണ് ആഘോഷം സംഘടിപ്പിച്ചത്. പുക്കളമിടൽ, കമ്പവലി, കലാ പരിപാടികൾ, ചെണ്ടമേളം എന്നു വേണ്ട എല്ലാവിധ പരിപാടികളോടെയാണ് സ്കൂളുകളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

സ്കൂൾ യൂണിഫോം ഒഴിവാക്കി ഇഷ്ട വസ്ത്രങ്ങൾ അണിഞ്ഞാണ് വിദ്യാർത്ഥികൾ എത്തിയത്. പെൺകുട്ടികൾ സെറ്റ് സാരിയണിഞ്ഞും, വിവിധ ഡ്രസ് കോടുകളിലുമാണ് ആഘോഷങ്ങളിൽ പങ്കാളിയാവുന്നത്.



