“അന്വേഷിപ്പിന്‍ കണ്ടെത്തും” എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസ്സിൻ്റെ നായികയായി ആദ്യ പ്രസാദ്
കൊച്ചി : തീയ്യേറ്റര്‍ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ടൊവീനോ തോമസിനെ നായകാനാക്കി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ” അന്വേഷിപ്പിന്‍ കണ്ടെത്തും ” എന്ന ചിത്രത്തിലൂടെ കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ് നായികയാകുന്നു. കുഞ്ചാക്കോ ബോബൻ്റെ “നിഴല്‍”എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.

നെടുമുടിവേണു, ജാഫര്‍ ഇടുക്കി, നന്ദു, വിജയകുമാര്‍, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തീയ്യേറ്റര്‍ ഓഫ് ഡ്രീംസിൻ്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് പ്രശസ്ത സംവിധായകന് ജിനു.വി.എബ്രഹാമാണ്. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിൻ്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ഗീരീഷ് ഗംഗാധരന് നിര്‍വ്വഹിക്കുന്നു.


കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ “കാപ്പ” നിര്‍മ്മിക്കുന്നത് തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് തന്നെയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സംഗീത സംവിധായകന് സന്തോഷ് നാരായണന് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. എഡിറ്റര്‍-സൈജു ശ്രീധര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്-ബെന്നി കട്ടപ്പന,കല-മോഹന്‍ദാസ്, വസ്ത്രീലങ്കാരം-സമീറ സനീഷ്,മേക്കപ്പ്-സജി കാട്ടാക്കട,സ്റ്റില്‍സ്- ഇബ്സെന്‍ മാത്യൂസ്, ഡിസൈന്‍-ഫോറസ്റ്റ് ഓള് വെദര്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

