KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയണ്ണൂര്‍ ഭഗവതി ക്ഷേത്രം കാര്‍ത്തിക വിളക്ക് ആറാട്ട് മഹോല്‍സവത്തിന് വെളളിയാഴ്ച രാത്രി കൊടിയേറി. തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി കീഴാറ്റുപുറത്ത് ഇല്ലം കൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റം. വെളളിയാഴ്ച രാവിലെ കലവറ നിറയ്ക്കല്‍ യാത്രനടന്നു. വൈകീട്ട്  ക്ഷേത്ര നടപ്പന്തല്‍ സമര്‍പ്പണം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.

രാത്രി കൊടിയേറ്റത്തിന് ശേഷം യോഗക്ഷേമ സഭ കൊയിലാണ്ടി ഉപസഭ അംഗങ്ങളുടെ തിരുവാതിരക്കളി അരങ്ങേറി. ശനിയാഴ്ച വൈകീട്ട് വെളിയണ്ണൂര്‍ സത്യന്‍ മാരാരുടെ നേതൃത്വത്തില്‍ തായമ്പക, കെ. എന്‍. രാധാകൃഷ്ണന്റെ (കണ്ണൂര്‍) പ്രഭാഷണം, രാത്രി ഒന്‍പതിന്  നടേരി കൈരളി അവതരിപ്പിക്കുന്ന നാടകം പെരുമഴക്കാലം എന്നിവ ഉണ്ടാകും.

എട്ടിന് രാവിലെ മൃത്യുജ്ഞയ ഹോമം, വൈകീട്ട് 6.30ന് സര്‍പ്പബലി, രാത്രി 8.30ന് സൂപ്പര്‍ മെഗാനൈറ്റ്, ഒന്‍പതിന് വൈകീട്ട് ഇളനീര്‍കുല വരവ്, താലപ്പൊലി, ഒന്‍പതിന് മിമിക്രി മഹാമേള. 10ന് ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് കാര്‍ത്തിക ദീപം തെളിയിക്കല്‍, മെഗാ തിരുവാതിര, പളളിവേട്ട. 11ന് രാവിലെ ആറാട്ടോടെ ഉല്‍സവം സമാപിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *