KOYILANDY DIARY

The Perfect News Portal

പെരുമാറ്റച്ചട്ടം ലംഘിച്ചു; അണ്ണാമലയ്ക്കെതിരെ പരാതി നൽകി ഡിഎംകെ

ചെന്നൈ: പെരുമാറ്റച്ചട്ടം ലംഘനം നടത്തിയ കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർത്ഥി കെ അണ്ണാമലൈക്കെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കന്നി വോട്ടർമാർക്കായി ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചതിന് പിന്നാലെയാണ് പരാതി നൽകിയത്. മത്സരങ്ങളുമായി ബന്ധപ്പെട്ട ബോർഡുകളിൽ നരേന്ദ്ര മോദിയുടെയും അണ്ണാമലൈയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

മത്സരങ്ങളുടെ മറവിൽ വോട്ടർമാർക്ക് പണം നൽകാൻ ബിജെപിക്ക് നീക്കമുണ്ടെന്നും മത്സരങ്ങൾ തടയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ആദ്യഘട്ടമായ ഏപ്രിൽ 19നാണ്‌ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ്‌. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന മുന്നണിയുടെ ഭാഗമായി സിപിഐ എം രണ്ട് സീറ്റിലാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. 

 

മധുരയിൽ സിറ്റിങ്‌ എംപിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായ സാഹിത്യകാരൻ സു വെങ്കടേശനും ദിണ്ടിഗലിൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ സച്ചിദാനന്ദവുമാണ് മത്സരിക്കുന്നത്. സിറ്റിങ്‌ സീറ്റായ കോയമ്പത്തൂരിന്‌ പകരം ഇത്തവണ ദിണ്ടിഗലിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Advertisements