KOYILANDY DIARY

The Perfect News Portal

സ്വയം തൊഴിലിനായി തയ്യൽ മെഷീൻ നൽകി ഉള്ള്യേരി എ.യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് മാതൃകയായി

സ്വയം തൊഴിലിനായി തയ്യൽ മെഷീൻ നൽകി ഉള്ള്യേരി എ.യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് മാതൃകയായി. അദ്ധ്യയനം പോലെത്തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഉള്ള്യേരി എ. യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് മാനവികതയുടെ നൂതനമായ സാമൂഹിക പാഠങ്ങളിലൂടെ മാതൃകയാവുന്നു. ആതുരസേവനം പോലെ ഉദാത്തമാണ് നിലനിൽപിനു വേണ്ട കൈത്താങ്ങ് എന്ന തിരിച്ചറിവിൽ സ്വയം തൊഴിലിനായി തയ്യൽ മെഷീൻ നൽകി.
ചടങ്ങിൽ സൽമ നൗഫൽ (MPTA ചെയർ പേഴ്സൺ ) അദ്ധ്യക്ഷത വഹിച്ചു. പി. സുരേഷ് ബാബു (മുൻ പി.ടി.എ പ്രസിഡണ്ട്) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി. ബാലകൃഷ്ണൻ പറമ്പത്ത് (AKTA) തയ്യൽ പരിചയപ്പെടുത്തി. അധ്യാപകരായ കെ. വി. ബ്രിജേഷ് കുമാർ, തുഷാര പ്രഭാകരൻ, മാലിനി പി.ടി, മണി. സി, സുജ സി.കെ, സജിന. കെ.കെ, സാരംഗ് എം.സ്, കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.എം ദിനേശൻ മാസ്റ്റർ സ്വാഗതവും   ജെ.ആർ.സി അദ്ധ്യാപികയായ സബീന വി.വി നന്ദിയും പറഞ്ഞു.
Advertisements