KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എസ്. പി.സി ഓണം വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. വടകര ഡി വൈ എസ് പി (നർക്കോട്ടിക്സ്) പ്രകാശൻ പടന്നയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി, ഹെഡ്മാസ്റ്റർ പി. സൈനുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി എം.ടി. രഞ്ജിത്ത്, രാജേഷ്, കെ.പി സുബിൻ, ഒ. സൂര്യ എന്നിവർ സംസാരിച്ചു. ക്യാമ്പ് 21 ന് വൈകിട്ട് സമാപിക്കും.
Share news
error: Content is protected !!