കണയങ്കോട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ച ആളെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ച ആളെ തിരിച്ചറിഞ്ഞു. ഉണ്ണികുളം ശാന്തി നഗറിൽ, കേളോത്ത് പറമ്പിൽ അലാവുദ്ദീൻ്റെ മകൻ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. വട്ടോളി എളേറ്റിൽ ഗോൾഡൻ ഹിൽ കോളജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലാണുള്ളത്.
.
ഇന്ന് ഉച്ചക്ക് 1 മണിയോടുകൂടി യുവാവ് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും മത്സ്യതൊളിലാളികളും ചേർന്ന് നടത്തുന്ന തിരച്ചിലിനിടെ മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. താലൂക്കാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
Advertisements