കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. പാലത്തിനു സമീപത്തുനിന്ന് മത്സ്യതൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഉച്ചക്ക് 1 മണിയോടുകൂടി കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.

ഉടൻതന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിൽ കുടങ്ങുകയായിരുന്നു. ഫയർഫോഴിസിൻ്റെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലുശ്ശേരി സ്വദേശിയാണെന്നാണ് പറയുന്നത്.

