പക്ഷികൾക്ക് ഊഞ്ഞാലിൽ ദാഹജലമൊരുക്കി വിദ്യാർത്ഥികൾ
പക്ഷികൾക്ക് ഊഞ്ഞാലിൽ ദാഹജലമൊരുക്കി വിദ്യാർത്ഥികൾ. കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ദിവസവും കളിക്കുന്ന ഊഞ്ഞാലിൽ ദാഹജലത്തിനായി വിഷമിക്കുന്ന പക്ഷികൾക്ക് ദാഹമകറ്റാനായുള്ള ജലപാത്രം നിറച്ച് തൂക്കി വെച്ചത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് ഇതിന് നേതൃത്വം നൽകിയത്.
Advertisements

വിദ്യാർത്ഥികളിൽ സ്നേഹവും സഹജീവികളോട് കരുന്ന കാണിക്കാനുള്ള സന്ദേശവുമാണ് ഇതിലൂടെ നൽകുന്നതെന്ന് സ്കൂൾ ലീഡർ പറഞ്ഞു. വിദ്യാലയ സമീപത്തെ കാവിലെത്തുന്ന പക്ഷികൾക്ക് ഇതൊരു സഹായവുമായിരിക്കുമെന്നും, സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വീട്ടിൽ ഇതേ പോലെ പക്ഷികൾക്കായി ദാഹജലം ഒരുക്കുമെന്നും സ്കൂൾ പരിസ്ഥിതി ക്ലബ്ബിന് നേതൃത്വം നൽകുന്ന പ്രഭ ടീച്ചർ പറഞ്ഞു. ഹെഡ് മാസ്റ്റർ കെ. കെ മുരളി, സ്മിത ടീച്ചർ, സ്നേഹ ടീച്ചർ, ശരണ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
