KOYILANDY DIARY

The Perfect News Portal

കാർഷിക വികസന സംരംഭകത്വ ഏകദിന പരീശീലന ശില്പശാല

കാർഷിക വികസന സംരംഭകത്വ ഏകദിന പരീശീലന ശില്പശാല.. കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി.യോഗം കോളേജിൽ OISCA ഇൻ്റർ നാഷണലിന്റെയും വിശ്വയുവ കേന്ദ്രയുടെയും, എൻ.എസ് എസ്, എൻ സി.സി.യുടെയും ആഭിമുഖ്യത്തിൽ കാർഷിക വികസന സംരംഭകത്വ ഏകദിന പരിശീലന ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുജേഷ് സി.പി. അദ്ധ്യക്ഷത വഹിച്ചു.
(OISCA, കൊയിലാണ്ടി പ്രസിഡണ്ട് രാമദാസ് സ്വാഗതം പറഞ്ഞു. വിശ്വ യുവകേന്ദ്ര പ്രോഗ്രാം ഓഫീസർ രജത്ത് തോമസ് വിഷയാവതരണം നടത്തി. എം. അരവിന്ദ് ബാബു (സെക്രട്ടറി ജനറൽ OlSCA സൗത്ത് ഇന്ത്യ) ഡോ. സോണി ടി.എൽ (കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്സ്.എസ്സ്പ്രോഗ്രാം ഓഫീസർ), സുകുമാരൻ വി.പി (NREGA കോഴിക്കോട്), ബാബുരാജ് ചിത്രാലയ (IPP OISCA കോഴിക്കോട്), അഡ്വ: പ്രവീൺ (IPP OISCA കൊയിലാണ്ടി), ബാബു മാസ്റ്റർ (സെക്രട്ടറി OlSCA കൊയിലാണ്ടി), ഡോ. വി എസ് അനിത (NSS, ക്യാപ്റ്റൻ) മനു NCC സി. പി. ചാന്ദ്നി പി.എം. എന്നിവർ സംസാരിച്ചു. ഡോ. മെർലിൻ ഏബ്രഹാം (എൻ എസ് എസ് പ്രോഗ്രാം ഓഫീസർ) നന്ദിയും പറഞ്ഞു.
Advertisements
ഡോ. അബ്ദുൾ ജബ്ബാർ പി.കെ, ശാസ്ത്രജ്ഞൻ KAU and instructional farm, തവനൂർ, രജത്ത് തോമസ് വിശ്വ യുവകേന്ദ്ര പ്രോഗ്രാം ഓഫീസർ എന്നിവർ നേതൃത്വം നൽകി. പരിശീലന ശില്പശാലയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജുകളിലെ എൻ. എസ്. എസ് വിദ്യാർത്ഥികൾ ഉൾപ്പെടെ 668ഓളം പേർ പങ്കെടുത്തു. സമാപന ചടങ്ങിൽ വിദ്യാർത്ഥികളുടെ സാംസ്കാരിക പരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.