KOYILANDY DIARY

The Perfect News Portal

ഇ പി ജയരാജന്റെ ഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കൽ; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലുടെ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി പ്രവർത്തകയായ സ്‌ത്രീ ഇരിക്കുന്ന ഫോട്ടോ മാറ്റി പി കെ ഇന്ദിരയുടെ ഫോട്ടോ വെച്ചാണ്‌ ജെ ജോസഫ് ഡിക്രൂസ് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചത്‌. നിരവധി കോൺഗ്രസ്‌ പ്രൊഫൈലുകളും ഈ ഫോട്ടോ പീന്നീട്‌ പങ്ക്‌ വെച്ചു.

സിപിഐ എം – ബിജെപി ബന്ധം എന്ന് സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നടത്തുന്ന നുണക്കഥയ്‌ക്ക്‌ എരിവ്‌ പകരാനായിരുന്നു ഈ സൃഷ്‌ടി. ഇങ്ങനെ നവമാധ്യങ്ങളിലൂടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാന്‍ ശ്രമിച്ചെന്ന്‌ കാണിച്ച്‌  ഇന്ദിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ വളപട്ടണം പൊലീസ് കേസെടുത്തത്.

 

നേരത്തെയും കോൺഗ്രസ്‌ ഫേസ്‌ബുക്ക്‌ പ്രൊഫൈലുകളിലൂടെ ഇന്ദിരക്കെതിരെ പ്രചാരണം നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ഇന്ദിരയുടെ ഫോട്ടോ വെട്ടിമാറ്റി സ്വർണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ഫോട്ടോ വെച്ചായിരുന്നു അന്നത്തെ പ്രചാരണം.

Advertisements