KOYILANDY DIARY

The Perfect News Portal

പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം; മരണം 20 കടന്നതായി റിപ്പോര്‍ട്ട്

ചണ്ഡിഗഢ്: പഞ്ചാബില്‍ വന്‍ വ്യാജമദ്യ ദുരന്തം നടന്നതായി റിപ്പോര്‍ട്ട്. സംഗ്രൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 പേര്‍ ഇതിനോടകം തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 48 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പ്രതികളെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.