KOYILANDY DIARY

The Perfect News Portal

ശരത് ചന്ദ്രയെ മുന്‍നിര്‍ത്തി കെജരിവാളിനെ ബിജെപി കുടുക്കുകയായിരുന്നു ആം ആദ്മി പാർട്ടി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ശരത് ചന്ദ്രയെ മുന്‍നിര്‍ത്തി കെജരിവാളിനെ ബിജെപി കുടുക്കുകയായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു. ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടല്‍ ബോണ്ട് വഴി 59.5 കോടി സംഭാവന നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

 കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശരത് ചന്ദ്രയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നു. അന്ന് നല്‍കിയ മൊഴികളില്‍ ആംആദ്മി പാര്‍ട്ടിയെ കുറിച്ചോ കെജരിവാളിനെ കുറിച്ചോ ഒന്നും അറിയില്ലെന്നാണ് ശരത് ചന്ദ്രമൊഴി നല്‍കിയത്. ജയില്‍വാസത്തിന് പിന്നാലെയാണ് ഇയാള്‍ മൊഴിമാറ്റിയതെന്നും ആംആദ്മി നേതാക്കള്‍ പറഞ്ഞു. ആദ്യം പ്രതിയായ ശരത് ചന്ദ്ര മാപ്പുസാക്ഷിയായത് ഇലക്ടറല്‍ ബോണ്ട് ആയി കോടികള്‍ നല്‍കിയതിനെ തുടര്‍ന്നാണെന്ന് ആംആദ്മി നേതാക്കള്‍ ആരോപിച്ചു.