KOYILANDY DIARY.COM

The Perfect News Portal

എല്‍ഡിഎഫ് വന്‍വിജയം കരസ്ഥമാക്കും; മന്ത്രി എം ബി രാജേഷ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയം കരസ്ഥമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ല എന്ന നിരാശ യുഡിഎഫ് വോട്ടര്‍മാര്‍ക്ക് ഉണ്ടായി. വോട്ടിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റേതാണെന്നും LDFന്റെ വോട്ട് എല്ലാം പോള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്വീകരിച്ച മതനിരപേക്ഷതയില്ലായ്മ പോളിങ്ങില്‍ കണ്ടു. ബിജെപിയോടുള്ള മൃദു ഹിന്ദുത്വ നിലപാട് UDFനെ പ്രതികൂലമായി ബാധിച്ചു. ലീഗ്- സമസ്ത തര്‍ക്കം യുഡിഎഫിന് തിരിച്ചടിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!