KOYILANDY DIARY

The Perfect News Portal

പീഡിയാട്രിക് സർജറിയിൽ ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി

പീഡിയാട്രിക് സർജറിയിൽ ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. പൂർണ ജനറൽ അനസ്തേഷ്യ നൽകി വാണിമേൽ സ്വദേശിയായ നാലു വയസ്സുകാരൻ്റെ വൃഷ്ണ സഞ്ചിക്കടുത്ത്  ജന്മനാ ഉണ്ടായിരുന്ന മുഴ നീക്കിയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഈ നേട്ടം കൈവരിച്ചത്. സ്വകാര്യ ആശുപത്രികളിൽ രണ്ട് ലക്ഷം രൂപ ചിലവു വരുന്നതും പ്രയാസകരവുമായ ഈ ശസ്‌ത്രക്രിയ താലൂക്ക്‌ ആശുപത്രികളുടെ ചരിത്രത്തിൽ ആദ്യമാണെന്ന്‌  നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു.

ശസ്‌ത്രക്രിയക്കു ശേഷം കുട്ടി പൂർണ ആരോഗ്യവാനായി വീട്ടിൽ വിശ്രമത്തിലാണ്. പീഡിയാട്രിക്‌ സർജൻ  സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ സർജറി ചീഫ്  പി. കെ. ഷാജഹാൻ, അനസ്തേഷ്യ ചീഫ് പ്രജിത്ത്, ഡോ. അനുഷ, ഡോ. അമിത്‌ എന്നിവർ ചേർന്നാണ് ശസ്‌ത്രക്രിയ നടത്തിയത്‌. ഹെഡ്‌ നഴ്സ് അംബിക, നഴ്സുമാരായ സന്ധ്യ, ഷിജി, നഴ്സിങ്ങ്  അസിസ്റ്റൻ്റുമാരായ ശശീന്ദ്രൻ, വിഷ്ണു എന്നിവർ  സഹായികളായി.