KSRTC ക്ക് റെക്കോർഡ് കലക്ഷൻ

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ KSRTC ക്ക് റെക്കോർഡ് കലക്ഷൻ. തിങ്കളാഴ്ചയാണ് പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവീസ് നടത്തിയപ്പോഴായിരുന്നു ഈ വരുമാനം.
സോൺ അടിസ്ഥാനത്തിൽ കലക്ഷൻ: സൗത്ത് സോൺ- 3.13 കോടി. സെൻട്ര – 2.88 കോടി. നോർത്ത് – 2.39 കോടി. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖലയാണ്. ടാർജററ്റിനേക്കാൾ 107.96 ശതമാനം. ജില്ലാ തലത്തിലും കോഴിക്കോടാണ് ഒന്നാമത്. 59.22 ലക്ഷം. കെഎസ്ആർടിസി- സ്വിഫ്റ്റിന് അന്നേദിവസം 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.

