കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്ക ണ്ടറി സ്കൂളിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു.

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, എസ്എസ്എൽസി ഉന്നത വിജയികളെയും, യു.എസ്.എസ്, എൻ എംഎസ്എസ്, എൻടിഎസ്ഇ സ്കോളർഷിപ്പ് ജേതാക്കളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്കൂൾ ഡയറിപ്രകാശനം ചെയ്തു.

പി ടി എ പ്രസിഡണ്ട് വി സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ എ ലളിത, എസ് എം സി ചെയ്യർമാൻ ഹരീഷ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ബിജേഷ് യു, ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ, സീനിയർ അസിസ്റ്റൻ്റ് ഷജിത ടി, എം പി ടി എ പ്രസിഡണ്ട് ഷിംന, അഷ്‌റഫ് കെ, മുൻ ഹെഡ്മിസ്ട്രസ് അജിത കുമാരി ടി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിജു ഒ കെ നന്ദിയും പറഞ്ഞു.
