സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെ. ലോഹ്യ

കോൺഗ്രസ്സിനും ബി.ജെ.പിക്കും ബദൽ ശക്തിപ്പെടുത്താൻ സോഷ്യലിസ്റ്റുകളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറിയൂടിയായ കെ. ലോഹ്യ. അതിന് ശക്തി പകരുന്നതാണ് കേരളത്തിലെ എൽ ജെ.സി., ജെ.ഡി.എസ് ലയനമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
കൊയിലാണ്ടി തക്കാര ഓഡിറേറാറിയത്തിൽ ചേർന്ന കൺവൻഷനിൽ ലോക കേരള സഭാംഗവും ജെ.ഡി.എസ് നേതാവുമായ പി.കെ. കബീർ സലാല ആധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സുരേഷ് മേലേപ്പുറത്ത്, ആസാദ് പി.ടി , അബൂബക്കർ കെ.പി., റഷീദ് മുയിപ്പോത്ത്, സജിത് എൻ.കെ, ബാലകൃഷ്ണൻ, മിസ് ഹബ് പി, മുരളി, ദേവരാജ്, മമ്മദ് കോയ കാപ്പാട്, രാധിക, പി.പി. ഷഫീഖ്, പുഷ്പ ജി നായർ തുടങ്ങിയവർ സംസാരിച്ചു.
കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻറായി വീണ്ടും സുരേഷ് മേലേപ്പുറത്തിനെ തെരഞ്ഞെടുത്തു.
