KOYILANDY DIARY

The Perfect News Portal

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡിഎ 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി വര്‍ധിപ്പിച്ചു. പുതിയ ശമ്പളം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ച് ശതമാനവും നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാര്‍ക്ക് എട്ട് ശതമാനവുമാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. 

 

നേരത്തെയുള്ളത് ഉള്‍പ്പെടെ രണ്ട് ശമ്പള പരിഷ്‌കരണവും ലഭിക്കാത്തവര്‍ക്കും ഒരു ശമ്പള പരിഷ്‌കരണവും ക്ഷാമബത്ത 13 ശതമാനം വര്‍ധിപ്പിച്ചു. ഇനി യഥാക്രമം 182 ശതമാനം, 356 ശതമാനം കുടിശിക എങ്ങനെ നല്‍കുമെന്ന് ഉത്തരവിലില്ല.