KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിലും തിരുവനന്തപുരത്തും ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; പ്രതിസന്ധിയിലായി യാത്രക്കാര്‍

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് പുലർച്ചെയുള്ള പല വിമാനങ്ങളും റദ്ദാക്കിയതോടെയാണിത്. കൊച്ചിയിൽ നിന്ന് പുലര്‍ച്ചെ 12.53 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ദോഹയിലേക്കുള്ള വിമാനം റദ്ദാക്കി. പുലര്‍ച്ചെ 2.53 ന് കൊച്ചിയില്‍ എത്തേണ്ട ഖത്തര്‍ എയര്‍വേസ് വിമാനം എത്താന്‍ വൈകുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട എട്ട് വിമാനങ്ങള്‍ റദ്ദാക്കി.

  • കൊച്ചി വഴിയുള്ള റദ്ദാക്കിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യ: AI 953- കൊച്ചി ദോഹ- 12.50 AM, AI 933 കൊച്ചി – ദുബായ് 11.05 Am, A1 934 ദുബായ് – കൊച്ചി 02.45 pm
  • എയര്‍ ഇന്ത്യ എക്‌സ്പ്രസ്:. IX 441 – കൊച്ചി – മസ്‌ക്കറ്റ് 8.55 am – റദ്ദാക്കി
  • IX 475 – കൊച്ചി – ദോഹ – 6.50 pm – റദ്ദാക്കി
  • IX 461 – കൊച്ചി -കുവൈറ്റ് 9.55pm – റദ്ദാക്കി
  • IX 954 – കുവൈറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 8.15 ന് പുറപ്പെടേണ്ട വിമാനം 9.55 ന് പുറപ്പെടും.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അഞ്ച് വിമാനങ്ങള്‍, ഖത്തര്‍ എയര്‍വേയ്‌സിന്റെയും കുവൈത്ത് എയര്‍വേയ്‌സിൻ്റെയും ഇന്‍ഡിഗോയുടെയും ഓരോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചു.

Share news
error: Content is protected !!