തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം
ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുതുനഗറിലെ സട്ടൂർ ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും ചെറിയ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്നുമാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ 19നും വിരുതുനഗറിൽ സമാനമായ രീതിയിൽ സ്ഫോടനമുണ്ടായിരുന്നു.