കൊയിലാണ്ടി ഏരിയയിലെ സിപിഐ(എം) ലോക്കൽ സമ്മേളനങ്ങൾക്ക് ഇന്ന് മുതൽ തുടക്കം 29ന് സമാപിക്കും
കൊയിലാണ്ടി: 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയായിലെ സിപിഐ(എം) ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 2ന് ആരംഭിച്ച് 29ന് സമാപിക്കും. ആദ്യ ലോക്കൽ സമ്മേളനം ചേമഞ്ചേരിയിൽ ആരംഭിച്ചു. പൂക്കാട് എഫ്.എഫ് ഹാളിൽ വെളുത്താടത്ത് ബാലൻ നായർ നഗറിൽ ചെങ്കൊടി ഉയർന്നു. പി.കെ. ദിവാകരൻ മാസ്റ്റർ പ്രതിനിധ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശാലിനി ബാലകൃഷ്മൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി. അശ്വനിദേവ്, പി. സത്യൻ, കെ. ഷിജു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. റിപ്പോർട്ടിനും ചർച്ചകൾക്കുമൊടുവിൽ മറ്റ് അജണ്ടകൾ പൂർത്തീകരിച്ച് വൈകീട്ട് പുതിയ ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. കൊയിലാണ്ടി ഏരിയാ സമ്മേളനം നവംബർ 9-10 തിയ്യതികളിലായി ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
ഏരിയായിലെ ലോക്കൽ സമ്മേളനങ്ങൾ:
- വെങ്ങളം ഒക്ടോബർ – 5
- ചേമഞ്ചേരി ,, 2
- കാപ്പാട് ,, 20
- പൊയിൽക്കാവ് ,, 16
- ചങ്ങോട്ടുകാവ് ,, 17
- കൊയിലാണ്ടി ഈസ്റ്റ് ,, 20 – 21
- കൊയിലാണ്ടി സൌത്ത് ,, 23 – 24
- കൊയിലാണ്ടി സെൻട്രൽ ,, 16 – 17
- കൊല്ലം ,, 14 – 15
- ആനക്കുളം ,, 28 – 29
- കീഴരിയൂർ ,, 18 – 19
- നടേരി ,, 25 – 26
- നമ്പ്രത്തുകര ,, 12 – 13
- അരിക്കുളം ,, 24 – 25
- കാരയാട് ,, 22 – 23
- ചെത്ത് ലോക്കൽ കമ്മിറ്റി ,, 16