KOYILANDY DIARY

The Perfect News Portal

കെ.വി.വി.ഇ.എസ്. ആശ്വാസ് പദ്ധതി കൊയിലാണ്ടി യൂണിറ്റിൽ നടപ്പാക്കി

കെ.വി.വി.ഇ.എസ് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി നോക്കുകുത്തിയായി. ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ട് ആശ്വാസ് പദ്ധതി നടപ്പിലാക്കി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ആശ്വാസ് പദ്ധതിയുടെ പ്രവർത്തനമാണ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി പൂർണ്ണമായും പരാജയപ്പെട്ടത്. ഇതേ തുടർന്ന് ജില്ലാ കമ്മറ്റി നേരിട്ടെത്തി വ്യാപാരികളെ ആശ്വാസ് പദ്ധതിയിൽ ചേർത്തു.
ആശ്വാസ് പദ്ധതിയിൽ അംഗമാവുന്ന ഒരു വ്യാപരി മരിച്ചാൽ അയാളുടെ വീട്ടിൽ പത്തു ലക്ഷം  രൂപ ധന സഹായവും, ചികിത്സ സഹായവും മൂന്നു ലക്ഷം രൂപയും നൽകുന്ന പദ്ധതിയാണ് ആശ്വാസ് പദ്ധതി. ഈ പദ്ധതി നടപ്പാക്കാതെ തികഞ്ഞ അലംഭാവമാണ് കെ. എം. രാജീവനും കെ. ശ്രീധരനും അടങ്ങിയ കൊയിലാണ്ടിയിലെ നേതൃത്വം കാണിച്ചിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു.
Advertisements
ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ, സെക്രട്ടറിമാരായ മനാഫ് കാപ്പാട്, വിനോദൻ  പയ്യോളി, വാനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷീബ ശിവാനന്ദൻ, നിയോജക മണ്ഡലം പ്രസിഡണ്ട് സുകുമാരൻ തിക്കോടി, ജനറൽ സെക്രട്ടറി സുനൈദ്, സെക്രട്ടറി ജലീൽ മൂസ, യൂത്ത് വിംഗ് ജില്ലാ സെക്രെട്ടറി ഷൌക്കത്ത്, വാനിതാ വിംഗ് ജില്ലാ സെക്രട്ടറി സിന്ധു എക്സിക്യൂട്ടീവ് അംഗം സുമതി, സജിത എന്നിവർ പങ്കെടുത്തു.