KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോടതിക്ക് മുന്നിലുള്ള ഡിവൈഡറില്‍ ഇടിച്ച് കാര്‍ തകര്‍ന്നു

കൊയിലാണ്ടി കോടതിക്ക് മുന്നിലുള്ള ഡിവൈഡറില്‍ ഇടിച്ച് കാര്‍ തകര്‍ന്നു. ആ‍ര്‍ക്കും പരിക്കില്ല. രാത്രി 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. KL 13 AH 2950 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. വളപട്ടണം സ്വദേശികള്‍ സഞ്ചരിച്ച കാറിന്‍റെ ഒരു വീല്‍ വേര്‍പെട്ട നിലയിലാണുള്ളത്. കൂടാതെ ഇടിച്ച ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ക്രെയിന്‍ വന്നുകഴിഞ്ഞാല്‍, മാത്രമേ കാര്‍ അവിടെ നിന്ന് മാറ്റാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ദിവസം മറ്റൊരു വാഹനം ഇതേപോലെ ഡ‍ിവൈഡറില്‍ ഇടിച്ച് ഡിവൈഡര്‍ റോ‍ഡിലേക്ക് മറിഞ്ഞ് വീണിരുന്നു. ഇത് എടുത്ത് മാറ്റാത്തതാണ് അപകടം ഉണ്ടാകാന്‍ കാരണം. വെളിച്ചക്കുറവും അപകടത്തിന് കാരണമായിട്ടുണ്ട്. കോടതിക്ക് മുമ്പിലുള്ള രണ്ട് ഇലക്ട്രിക് പോസ്റ്റുകളിലും വെളിച്ചം നിലച്ചിട്ട് നാളുകളേറെയായി. ഇതുകാരണം എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനത്തിന്‍റെ വെളിച്ചം കണ്ണിലേക്കടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡര്‍ കാണാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

സമീപകാലത്ത് ഇത്തരത്തില്‍ നിരവധി തവണ ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. പലര്‍ക്കും പരിക്കേല്‍ക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. അശാസ്ത്രീയമായ ഡിവൈഡര്‍ നിര്‍മ്മാണത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നിരുന്നു. ഒന്നുകില്‍ ഡിവൈഡര്‍ എടുത്തു മാറ്റുക എല്ലെങ്കില്‍ ഡിവൈഡര്‍ ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ഗ്രീറ്റ് ചെയ്ത് ഉറപ്പിച്ച് സിഗ്നല്‍ ബോര്‍‍ഡുകള്‍ സ്ഥാപിക്കുക. എങ്കില്‍ മാത്രമെ ഇവിടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു.

Share news
error: Content is protected !!