KOYILANDY DIARY

The Perfect News Portal

കളങ്കിതരുമായി ബന്ധമുണ്ടാക്കുമ്പോൾ ജാഗ്രത പുലർത്തണം; ബിനോയ്‌ വിശ്വം

കോഴിക്കോട്‌: കളങ്കിതരുമായി ബന്ധമുണ്ടാക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിന്റെ ലക്ഷ്യമോ ആദർശമോ അറിയാത്ത അത്തരക്കാർ രാഷ്‌ട്രീയത്തിൽ ഇടപെടാൻ ശ്രമിക്കുന്നുണ്ട്‌. പലയിടത്തും അവർ ബന്ധങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. അതിൽ ഇടതുപക്ഷം ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്‌.

വലതുപക്ഷം കമ്പോളത്തിന്റെയും കളങ്കത്തിന്റെയും പക്ഷമാണ്‌. എന്നാൽ നേരിനൊപ്പം മനുഷ്യപക്ഷത്ത്‌ നിൽക്കുന്നതിനാൽ ഇടതുപക്ഷം ബോധപൂർവം അത്തരം ശ്രമങ്ങളിൽനിന്ന്‌ മാറിനിൽക്കണം. കമ്പോള മേധാവിത്വം രാഷ്‌ട്രീയത്തിൽ പിടിമുറുക്കുമ്പോഴാണ്‌ ദല്ലാളന്മാർ പനപോലെ വളരുന്നത്‌. വ്യക്തികളുടെ പാളിച്ചകൾ വ്യക്തിപരമാണ്‌. അതിനെ പ്രസ്ഥാനവുമായോ ഇടതുപക്ഷവുമായോ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.