KOYILANDY DIARY

The Perfect News Portal

ആൾ ഇന്ത്യാ എൽഐസി ഏജൻസ് ഫെഡറേഷൻ വാർഷിക സമ്മേളനം യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആൾ ഇന്ത്യാ എൽഐസി ഏജൻസ് ഫെഡറേഷൻ വാർഷിക സമ്മേളനം വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.പി. അജിത അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ ഡിവിഷൻ ട്രഷറർ  കെ.വി.ഷാജി മുഖ്യപ്രഭാഷണം നടത്തി.
മത്സര പരീക്ഷകളിലും എസ്.എസ്.എൽ.സി +2 പരീക്ഷകളിലും മികച്ച വിജയം കരസ്ഥമാക്കിയ ഫെഡറേഷൻ അംഗങ്ങളുടെ കുട്ടികളെയും, എൽ.ഐ.സി യിൽ ഈ വർഷം എം.ഡി.ആർ.ടി. ആയ മുരളിധരൻ മൂത്താട്ടിൽ, ടി. രാജശ്രി, പി.കെ. ബിന്ദു എന്നിവരെയും കഴിഞ്ഞ വർഷം ബിസ്സിനസ്സ് രംഗത്ത് മികച്ച പ്രവർത്തനം കാഴചവെച്ച, ടി.പി. ചന്ദ്രിക, കെ.പി. ശിവാനന്ദൻ എന്നിവരെയും ആദരിച്ചു.
Advertisements
ജില്ലാ പ്രസിഡണ്ട്. കെ.പി. കരുണാകരൻ, ജില്ലാ ട്രഷറർ ജി. രാജേഷ്ബാബു, എo കെ. ത്യാഗരാജൻ, എൻ കെ രമേഷ്, ശശി. ഒ, എ.പി. നാരായണൻ, സി. എം പ്രമീള, ടി. രാജശ്രീ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.പി. പ്രേമ (പ്രസിഡണ്ട്), എം. എസ് സുനിൽകുമാർ സെക്രട്ടറി) വി.കെ. ശശിധരനെ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.