KOYILANDY DIARY.COM

The Perfect News Portal

എം.പി വീരേന്ദ്രകുമാർ എം.പി. യുടെ നിര്യാണത്തിൽ കാമരാജ് ഫൗണ്ടേഷൻ അനുശോചനം രേഖപ്പെടുത്തി

കോഴിക്കോട്: എം.പി വീരേന്ദ്രകുമാർ എം .പി .യുടെ നിര്യാണത്തിൽ കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെയും ജനതാ ട്രേഡ് യുണിയൻ സെൻ്റർ (ജെ.ടി.യു.സി.) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇൻഡ്യയിലെ സോഷ്യലിസ്റ്റ്  പ്രസ്ഥാനത്തിൻ്റെ സാർവ്വദേശീയ നേതാക്കളായ ഡോ. രാംമനോഹർ ലോഹ്യയുമായും ജയപ്രകാശ് നാരായണനുമായും വളരെ അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു എം.പി. വീരേന്ദ്ര കുമാർ. തൻ്റെ അവസാന ശ്വാസം വരെയും സോഷ്യലിസ്റ്റ് ആശയങ്ങളിൽ മുറുകെ പിടിക്കാൻ കഴിഞ്ഞ ഒരു അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. മറ്റ് രാഷ്ട്രീയ നേതാക്കൾ പലരും സാമൂഹ്യ സേവനം മുഖ്യ അജണ്ടയായി പ്രവർത്തിച്ചപ്പോൾ വീരേന്ദ്രകുമാർ അവരിൽ നിന്ന് വ്യത്യസ്തനായി നിലകൊണ്ടു. പത്രപ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ചിന്തകൻ, സഞ്ചാര സാഹിത്യകാരൻ, ജനപ്രതിനിധി, ഗ്രന്ഥകർത്താവ് എന്നിങ്ങനെ വിവിധ മേഖലകളിൽ വീരേന്ദ്രകുമാർ അദ്ദേഹത്തിൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം മതേതരത്വം ഏറെ വെല്ലുവിളികൾ നേരിട്ട തൊണ്ണൂറുകളിൽ അദ്ദേഹം ഗ്രാമങ്ങൾ തോറും നടത്തിയ പ്രഭാഷണങ്ങൾ ജനങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് ശ്രദ്ധിച്ചിരുന്നത്. ഒരു ജന്മി കുടുംബത്തിൽ എല്ലാ വിധ സുഖ സൗകര്യങ്ങളോടും കൂടി ജനിച്ച അദ്ദേഹം പാവപ്പെട്ടവൻ്റെയും പട്ടിക ജാതിക്കാരൻ്റെയും ന്യൂനപക്ഷക്കാരൻ്റെയും പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഒരു ജന പ്രതിനിധി എന്ന നിലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം നടപ്പിലാക്കി. ജനതാദൾ (എസ്) ൻ്റെയും ലോക് താന്ത്രിക് പാർട്ടി യുടേയും ലയനം സംബന്ധിച്ച് അവസാന ചർച്ച നടക്കാനിരുന്ന ദിവസം ആണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. രാജ്യത്തെ സോഷ്യലിസ്റ്റുകളുടെ ഏകീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.ജനതാ പരിവാറിൻ്റെ ലയനത്തിനായുള്ള അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ രാജ്യത്തെ സോഷ്യലിസ്റ്റുകൾക്ക് ഊർജം പകരുന്നതാണ്.
കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡൻറും ജെ.ടി.യു.സി. ജില്ലാ പ്രസിഡൻറുമായ പി.കെ.കബീർ സലാല ആധ്യക്ഷം വഹിച്ചു. സെബാസ്റ്റ്യൻ കല്ലിടുക്കിൽ, പി.എ. ഹംസ, പി.എം. മുസമ്മിൽ പുതിയറ, കെ.വി.അബ്ദുൾ മജീദ്, കെ.യു. ബാബു മാസ്റ്റർ, ഹാഷിം മാട്ടുമ്മൽ, ഹാരിസ് ബാഫക്കി തങ്ങൾ, ടി.എ അസീസ്, അഡ്വ. ആനന്ദകനകം, രമേശൻ മരുതാട്, അഡ്വ.മുനീർ അഹമ്മദ്, വി.എം ആഷിഖ്, സുമ പള്ളിപ്രം, ആമിന സാഹിർ, സുബൈദ കല്ലായി, ഷംസുദ്ദിൻ മുണ്ടോളി, എ.കെ.സുബൈദ നാദാപുരം, ഐ ബി പ്രാൻസീസ്, ഗീതാ താമരശ്ശേരി, നിഷാ ബഷീർ, ടി. മോളി, എൻ.കെ. ഈശ്വരി, കളത്തിങ്കൽ ബീരാൻ കുട്ടി, സി.എസ്. സന്തോഷ് കുമാർ, കെ. സന്തോഷ്,  ശ്രീജ ബാലൻ, വി.ഷൗക്കത്ത് അമീൻ, പി.എസ്.ആലി, കെ.എം. ബഷീർ നല്ലളം, അശോകൻ ചേമഞ്ചേരി, ടി.രാജൻ, കെ. യു. അസീസ്, ഹുസൈൻ തങ്ങൾ കൊയിലാണ്ടി, സക്കീർ കൊയിലാണ്ടി, രാഗം മുഹമ്മലി, വി.എം മോഹനൻ, കെ. രാംദാസ്, എ വി.അബ്ദുൾഗഫൂർ, സലീം കോട്ടുളി , കെ. ശ്രീനാഥ്, മിനി സജി കൂരാച്ചുണ്ട് എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *